Sunday, January 5, 2025
National

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ നൽകി

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നൽകിയത്. സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് പണം നൽകിയത്.

രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോവിന്ദിൽ നിന്ന് തുക ഏറ്റുവാങ്ങിയത്. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതി തന്നെ ധനസമാഹാരണത്തിന് തുടക്കം കുറിച്ചു. അദ്ദേഹം 5,00,100 രൂപ സംഭാവന നൽകി എന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *