പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫ് ഘടകകക്ഷിയാകാൻ മാണി സി കാപ്പൻ; എംഎൽഎ സ്ഥാനം രാജിവെക്കില്ല
എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പൻ. തന്റെ ഒപ്പമുള്ളവർ സർക്കാരിൽ നിന്ന് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവെക്കുമെന്നും കാപ്പൻ അറിയിച്ചു.
എൻസിപി ദേശീയനേതൃത്വം എൽ ഡി എഫിനൊപ്പമാണ്. എന്നാലും എംഎൽഎ സ്ഥാനം രാജിവെക്കില്ല. അത്തരം കീഴ് വഴക്കം കേരളാ കോൺഗ്രസും കാണിച്ചിട്ടില്ല. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയാകാനാണ് കാപ്പന്റെ നീക്കം. നാളെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും. സംസ്ഥാന ഭാരവാഹികളിൽ 11 പേർ തനിക്കൊപ്പമുണ്ടെന്നും കാപ്പൻ പറഞ്ഞു.