കോൺഗ്രസിൽ വിഭാഗീയത ഇല്ല, പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ട; വി.ടി ബൽറാം
കോൺഗ്രസിൽ വിഭാഗീയത ഇല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ടയാണ്. തരൂരിന്റെ പരിപാടി റദ്ദാക്കിയതിനെതിരെ കെപിസിസി ക്ക് പരാതി ലഭിച്ചില്ലെന്നും പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാന്തരപ്രവർത്തനം വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിൽ തെറ്റില്ലെന്നും വി.ടി ബൽറാം അഭിപ്രായപ്പെട്ടു.
തരൂർ എപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമായ ആളാണ്. പൊതു സ്വീകാര്യനായ വ്യക്തിയാണ്. അദ്ദേഹത്തെ പോലെ മുഴുവൻ നേതാക്കളുടെയും പ്രവർത്തനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് വി ടി ബൽറാം പറഞ്ഞു.
അതേസമയം കോട്ടയത്ത് ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അനവസരത്തിലാണെന്നാണ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നിലപാട്. പാര്‍ട്ടിയെ ക്ഷീണിപ്പിക്കാനല്ലാതെ പരിപാടി കൊണ്ട് മറ്റ് നേട്ടമൊന്നുമുണ്ടാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ മറിയപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സിപിഐഎമ്മും ബിജെപിയും വലിയ ആയുധമാക്കി പാര്‍ട്ടിക്കെതിരെ പ്രയോഗിക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ താന്‍ എതിര്‍ക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയെ ശിഥിലമാക്കുന്ന ഒരു നടപടിയോടും യോജിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.