Sunday, January 5, 2025
Kerala

ഗവര്‍ണറുടേത് തരംതാണ ഭാഷ; ആർ എസ് എസ് സേവകനായി മാറിപ്പോയി: ഇ.പി.ജയരാജന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടേത് തരംതാണ ഭാഷയെന്ന് ഇ.പി.ജയരാജന്‍. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി പോയി. ഗവർണറുടെ സമനില തെറ്റിയിട്ടുണ്ട്.

അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇർഫാൻ ഹബീബി നെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്. ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ഫർസീൻ മജീദ് ക്രിമിനൽ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകൾക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നൽകുക. വിഴിഞ്ഞത്ത് സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *