ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല; ഗവർണർ
കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. വി സി മുഖേനെ നിയമനങ്ങൾ അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. വി സി മുഖേനെ നിയമനങ്ങൾ അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു.