ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല: എം.വി.ജയരാജന്‍
കണ്ണൂര്‍ വിസിക്കെതിരായ ക്രിമിനല്‍ എന്ന പ്രയോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി
2019ലെ സംഭവത്തെ പറ്റി ഇപ്പോള്‍ പറയുന്നത് ദുരുദ്ദേശപരമാണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു. സംഘപരിവാര്‍ ശബ്ദമാണ് ഗവര്‍ണര്‍ വേദിയില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണമെന്നും എം.വി.ജയരാജന്‍ ആവശ്യപ്പെട്ടു.