തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വിതുര കൊപ്പം സ്വദേശി ആര്യയാണ്(23) മരിച്ചത്. എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്നു ഇവർ. അപകടം സംഭവിച്ച സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു ആര്യ. സ്‌കൂട്ടർ ഓടിച്ച യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു