സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ തുടരും; നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ തുടരും. കഴിഞ്ഞ രണ്ടാഴ്ചയി ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും ഓണം പ്രമാണിച്ചുമാണ് ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കിയത്. എന്നാൽ വരുന്ന ആഴ്ചകളിൽ ഇത് തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി
നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകിയിരുന്ന ഇളവുകൾ അതുപോലെ തുടരും. ആൾക്കൂട്ടമുണ്ടാകുന്നില്ല, നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനക്കും നിർദേശം നൽകിയിട്ടുണ്ട്.