വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണു; ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരം വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. മരക്കട മുക്കില്‍ വെച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്ലാവ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.