ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
ഹരിപാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമല്ലാക്കൽ ജംഗ്ഷന് സമീപത്താണ് അപകടം. കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക വരുന്നതു കണ്ട യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു.
ഹരിപാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ബാറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് അഗ്നിരക്ഷാ സേന പറയുന്നു.