എറണാകുളത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനു തോമസ് മരിച്ചു.