പത്തനംതിട്ട ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് എന്നയാളാണ് മരിച്ചത്. 48 വയസായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
സന്തോഷ് രണ്ടു മാസം മുന്‍പ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.