ജീവനക്കാര്‍ക്ക് കൂപ്പണ്‍ നല്‍കുമെന്ന് പറയാന്‍ അസാധ്യ ചങ്കൂറ്റം വേണം; കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ ഹൈക്കോടതി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ശമ്പളം കൊടുത്തില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരും. ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കുമെന്ന് പറയാന്‍ അസാധ്യ ചങ്കൂറ്റം വേണമെന്ന് കോടതി അതിരൂക്ഷവിമര്‍ശനമുയര്‍ത്തി.ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ സഹായത്തിന്റെ കാര്യമൊന്നും അറിയേണ്ട എന്നും ഹൈക്കോടതി പറഞ്ഞു.