മാനന്തവാടി എ.ഇ.ഒ ഓഫീസ് ഉദ്യോഗസ്ഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി എ.ഇ.ഒ ഓഫീസ് ഉദ്യോഗസ്ഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപജില്ല വിദ്യഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എന്‍.പി.ബാലകൃഷ്ണന്‍ (55) നെയാണ് കോഴിക്കോട് ഫറോക്ക് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്നു. പാലത്തിന് സമീപം പുലര്‍ച്ചെ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.നിലവില്‍ ഗസ്റ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മാനന്തവാടി താലൂക്ക് പ്രസിഡണ്ടാണ് എന്‍.പി. ബാലകൃഷ്ണന്‍ .കോഴിക്കോട് കുണ്ടായി തോട് സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ മാനന്തവാടിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടില്‍ നിന്നും പുറത്ത് പോയ ഇദ്ധേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.