Tuesday, January 7, 2025
Kerala

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി കോവില്‍പറമ്പില്‍ ദയാനന്ദന്റെ മകന്‍ ജിത്തു (28) എന്നയാളെയാണ് കാണാതായിരന്നനത്. ഇദ്ദേഹം ഓടിച്ചിരുന്ന ടാറ്റാ എയ്‌സ് വാഹനം തച്ചപ്പള്ളി പാലത്തിന് സമീപം കിടക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി ഒമ്പതരക്ക് ശേഷമാണ് ആളെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ടായിരുന്നത്.

വീട്ടില്‍ നിന്നും ഭാര്യയുമായി പിണങ്ങി ഇറങ്ങിയതാണ്. പുഴയില്‍ ചാടിയിട്ടുണ്ടോ എന്ന് സംശയിച്ചതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് യുവാവിനെ മരിച്ചതായി കണ്ടെത്തിയത്. ഭാര്യ ജിജിയും നാല് വയസ്സുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ ആണ്‍കുട്ടികളുമുണ്ട്.

ഇന്നലെ രാത്രി ഒമ്പതരക്ക് ശേഷം പോയ ആളെ കാണാതായതിനെ തുടര്‍ന്നാണ് വൈകിട്ട് ബന്ധുക്കള്‍ പരാതിയുമായി സ്‌റ്റേഷനിലെത്തിയത്. മാള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ തച്ചപ്പിള്ളി പാലത്തിന് സമീപത്ത് നിന്നുമാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് എത്തിയാണ് തെരച്ചില്‍ നടത്തിയത്. ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാള പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *