Monday, January 6, 2025
World

വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അതിക്രമവും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കാനഡയിലെ ജനസംഖ്യയില്‍ മൂന്ന് ശതമാനത്തിലധികം ഇന്ത്യക്കാരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി വര്‍ധിച്ചുവരുന്ന വിദ്വേഷ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘വിദ്വേഷ കുറ്റകൃത്യങ്ങളും വിഭാഗീയ അക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ കാനഡയില്‍. വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ഈ സംഭവങ്ങള്‍ കനേഡിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുകയും കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുളള അക്രമങ്ങളില്‍ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ല’. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *