പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴുപറമ്പ് (മലപ്പുറം): പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
വെള്ളിയാഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ വായിക്കാനായി മുറിയില്‍ ഒറ്റക്കാണ് കിടന്നത്. പുലര്‍ച്ചെ മുറിയില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മാതാവ്: റുഖിയ്യ. സഹോദരങ്ങള്‍: അഫ്‌സല്‍, ഷിബില്‍, നിബില്‍, മാജിദ ഫര്‍സാന.