ആലപ്പുഴയിൽ അമ്മയെയും മകളെയും പീഡിപ്പിച്ച് ഒളിവിൽ പോയ നേതാവ് പിടിയിൽ
ആലപ്പുഴയിൽ അമ്മയെയും മകളെയും പീഡിപ്പിച്ച കേസിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ യൂത്ത് കോൺഗ്രസ് നേതാവിനെ 2 വർഷത്തിനുശേഷം അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെയാണ് കായംകുളം പോലീസ് പിടികൂടിയത്.
പരിചയക്കാരിയായ യുവതിയെയും വിദ്യാർഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് 2019 ഡിസംബറിൽ ആകാശിനെതിരെ കേസെടുക്കുന്നത്. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഹൈദരാബാദിലെ മാധാപ്പൂരിൽ ഒളിച്ച് താമസിക്കവേയാണ് പ്രതി പിടിയിലായത്.
2 വർഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാൽ, തെലങ്കാന, അന്ധ്രപ്രദേശ്, കർണ്ണാടക, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ പല പേരുകളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.