പ്ലസ് ടു കോഴ: കെ പി എ മജീദിനെ എൻഫോഴ്‌സ്‌മെന്റ് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു
അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോഴിക്കോട് യൂനിറ്റിൽ വെച്ച് അഞ്ചര മണിക്കൂറോളം നേരമാണ് മജീദിനെ ചോദ്യം ചെയ്തത്
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി എട്ട് മണിയോടെയാണ്. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. കെ എം ഷാജി വാങ്ങിയെന്ന് പറയപ്പെടുന്ന പണം എങ്ങനെ ചെലവഴിച്ചുവെന്നാണ് ഇഡി അന്വേഷിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കെ എം ഷാജിയോട് നവംബർ 10ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.