എറണാകുളം ഉദയംപേരൂരിൽ വീട്ടമ്മക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു
എറണാകുളത്ത് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ഉദയംപേരൂർ സ്വദേശിനിയായ വീട്ടമ്മക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ. വീട്ടമ്മയും ഭർത്താവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
മുഖത്തെ തൊലിയിൽ എവിടെയെങ്കിലും ചെറിയ മാറ്റങ്ങൾ, തൊടുന്നത് അറിയാതിരിക്കുക തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന ലക്ഷണങ്ങൾ. മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്ത് കഠിനമായ വേദനയുമുണ്ടാകും. കണ്ണിന്റെ ചലനത്തെയും കാഴ്ചയെയും ബാധിക്കുന്ന അസ്വസ്ഥതകളും ഇതിന്റെ ഭാഗമാണ്.