രാജ്യത്ത് 8848 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ; വിവിധ സംസ്ഥാനങ്ങളിലേക്ക് മരുന്ന് അയച്ച് കേന്ദ്രം
രാജ്യത്ത് ഇതുവരെ 8848 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സക്കുപയോഗിക്കുന്ന മരുന്നിൻരെ 23,000 അധിക ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
ഗുജറാത്തിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 2281 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടേക്ക് ആംഫോട്ടെറിസിൻ-ബിയുടെ 5800 ഡോസുകൾ നൽകി. മഹാരാഷ്ട്രക്ക് 5090 ഡോസുകളും ആന്ധ്രക്ക് 2300 ഡോസുകളും തെലങ്കാനക്ക് 890 ഡോസുകളും അനുവദിച്ചു. കേരളത്തിന് 120 ഡോസ് മരുന്നാണ് അനുവദിച്ചത്.