ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റിനും സഹപൈലറ്റിനും പരുക്ക്
ജമ്മു കശ്മീരിലെ ഉധംപൂരിൽ രണ്ട് പേരുമായി പറന്ന ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്നു വീണു . ശിവ് ഗർധർ പ്രദേശത്തെ അമിതമായ മൂടൽമഞ്ഞ് പ്രദേശത്തെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായും ഉധംപൂർ ഡിഐജി സുലേമാൻ ചൗധരി പറഞ്ഞു
ഹെലികോപ്റ്റർ ക്രാഷ് ലാൻഡിംഗിന്റെ ശബ്ദങ്ങൾ കേട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് കരസേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിനും സഹപൈലറ്റിനും പരുക്കേറ്റിട്ടുണ്ട്