കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്കയും; രാജ്യത്ത് ഇതുവരെ 126 കേസുകൾ
കൊവിഡിന് പിന്നാലെ രാജ്യത്തിന് ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധയും. കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതായാണ് കണക്കുകൾ. ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 126 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ
കൊവിഡും ഉയർന്ന പ്രമേഹവും രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്. ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയാണെന്നും നേരിടാൻ ജാഗ്രത ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ പട്ടികയിൽപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണ്. ബീഹാറിൽ അഞ്ച് പേരിലാണ് വൈറ്റ് ഫംഗസ് റിപ്പോർട്ട് ചെയ്തത്സം
സ്ഥാനത്ത് ഇതുവരെ പതിനാറ് പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ മരിക്കുകയും ചെയ്തു.