കോട്ടയത്ത് നിന്നും കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരുടെയും മതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്നാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പൊലീസ് അനുമാനിക്കുന്നു.
ഇടുക്കി കമ്പംമേട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു ബിനീഷും മകളും ഞായറാഴ്ച പാമ്പാടിയില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ ഏറെ വൈകിയും ഇരു ബന്ധുവീട്ടില്‍ എത്തിയിരുന്നില്ല. രാത്രിയില്‍ ഫോണില്‍ വിളിച്ച് കിട്ടാതെയായപ്പോഴാണ് ഭാര്യ പാമ്പാടി പൊലീസില്‍ പരാതി നല്‍കിയത്.
പാമ്പാടി പൊലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബിനീഷിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കല്ലാര്‍കുട്ടി മേഖലയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ ഡാം പരിസരത്തു നിന്നും ബൈക്കും, പഴ്‌സും നാട്ടുകാര്‍ കണ്ടെത്തി. അടിമാലി പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അടിമാലി എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.