Tuesday, January 7, 2025
Kerala

കോട്ടയം പനച്ചിക്കാട് നിന്ന് കാണാതായ അമ്മയും മകളും പാറമട കുളത്തിൽ മരിച്ച നിലയിൽ

കോട്ടയം പനച്ചിക്കാട് വീട്ടിൽ നിന്ന് കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹം കണ്ടത്തി. പ്രദേശത്തെ പാറമട കുളത്തിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതായത്.

പള്ളത്ര ഭാഗത്ത് കരോട്ട് മാടപ്പള്ളിയിൽ ഓമന(59), മകൾ ധന്യ(37) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഓമനയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നാലെ ധന്യയുടെ മൃതദേഹവും ലഭിച്ചു

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതായാണ് സൂചന. ഭർത്താക്കൻമാർ അറിയാതെ ഇരുവരും ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കും നടന്നിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *