കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കിയ നിലയില്‍
കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
74 കാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു