കോണ്‍ഗ്രസ് എംഎല്‍എമാരുടെ നാടകത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട; ആരോപണവുമായി മന്ത്രി റിയാസ്
എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപി ലക്ഷ്യമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്താന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ നാടകത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. ബിജെപിക്ക് എംഎല്‍എമാര്‍ ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള നിയമസഭയില്‍ പയറ്റുവാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിലൂടെ സാധ്യമാകുന്നുണ്ട്. അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യത്തില്‍ ഈ അസംബ്ലിയ്ക്ക് സര്‍വകാല റെക്കോര്‍ഡാണുള്ളതെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത കള്ളങ്ങളാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.