Saturday, December 28, 2024
National

പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യ, 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും ആർ എസ് എസിനെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. ഞാൻ വിമർശനം നിർത്തില്ല. ബിജെപി, ആർഎസ്എസ് പൊലീസ് എന്നിവരെ ഭയപ്പെടുന്നവരുണ്ടാകും.

എന്നാൽ തനിക്ക് ഭയമില്ല, ഏത് അറ്റം വരെ പോയാലും ഭയമില്ല. സത്യത്തിൽ വിശ്വസിക്കുന്നതിനാൽ തനിക്ക് ഭയമില്ല. എത്ര കേസുകൾ വന്നാലും പൊലീസ് പരിശോധന നടന്നാലും സത്യം പറയുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കൺവെഷനും കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ച് സംസാരിക്കുകയിരുന്നു രാഹുൽ ഗാന്ധി.

കളവിൻ്റെ തടവടറയിൽ ഒളിച്ചിരിക്കുന്നവർക്ക് മനസിലാവില്ല. റബറിൻ്റെയും നാളികേരത്തിൻ്റെയും വിലയിടിവ് കർഷകരെ ബാധിച്ചു. വന്യമൃഗശല്യവും വെല്ലുവിളിയാണ്. കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. രാജ്യത്തിൻ്റെ നട്ടെല്ലാണ് കർഷകർ, അവരെ സംരക്ഷിക്കണം.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. കർഷകരുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കും. സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *