60 പന്തിൽ ഏകദിന സെഞ്ചുറി; റെക്കോർഡ് നേട്ടവുമായി മുഷ്ഫിക്കർ റഹീം
ബംഗ്ലാദേശിനായി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡുമായി വിക്കറ്റ് കീപ്പർ മുസ്ഫിക്കർ റഹീം. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 60 പന്തുകൾ നേരിട്ടാണ് താരം സെഞ്ചുറിയിലെത്തിയത്. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സിംഗിൾ നേടി സെഞ്ചുറി തികച്ച താരത്തിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 349 റൺസ് നേടി.
60 പന്തിൽ 14 ബൗണ്ടറിയും 2 സിക്സറും സഹിതമാണ് മുഷ്ഫിക്കർ സെഞ്ചുറി തികച്ചത്. മുഷ്ഫിക്കറിനൊപ്പം നസ്‌മുൽ ഹുസൈൻ ഷാൻ്റോ (73), ലിറ്റൺ ദാസ് (70) എന്നിവരും ബംഗ്ലാദേശിനായി തിളങ്ങി. ബംഗ്ലാദേശിൻ്റെ ഇന്നിംഗ്സിനു ശേഷം മഴ പെയ്തതിനാൽ ഇതുവരെ അയർലൻഡ് ഇന്നിംഗ്സ് ആരംഭിച്ചിട്ടില്ല.