ബിജെപിക്കും കോണ്‍ഗ്രസിനും കൂടി ഒറ്റ അധ്യക്ഷന്‍ ധാരാളം’; പ്രസ്താവനകളിലെ സാമ്യം ചൂണ്ടിക്കാട്ടി മന്ത്രി റിയാസ്
സര്‍ക്കാരിനെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും പ്രസ്താവനകളിലെ സാമ്യം ചൂണ്ടിക്കാട്ടി രൂക്ഷപരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് ബിജെപിയും രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ സുധാകരനും പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരിഹാസം. ഇരുനേതാക്കള്‍ക്കും ഒരേ ഭാഷയും ഒരേ ശൈലിയുമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എന്തിനാണ് കേരളത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും രണ്ട് അധ്യക്ഷന്‍മാരെന്നും രണ്ട് പാര്‍ട്ടിക്കും കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.