Tuesday, January 7, 2025
Kerala

ജലീലിനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും: വിദേശ യാത്രകളും അന്വേഷണ പരിധിയില്‍

തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാകും ഇനി ജലീലിനെ ചോദ്യം ചെയ്യുക. 22നാണ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ഫോൺ കോളുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങൾ മന്ത്രിയിൽ നിന്ന് ചോദിച്ചറിയും.

മന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് എൻഐഎ അന്വേഷിക്കും. വിദേശയാത്രകളിൽ ഒപ്പം ആരൊക്കെയുണ്ടായിരുന്നു, അവിടെ ആരെയൊക്കെയാണ് മന്ത്രി സന്ദർശിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എൻ ഐഎ അന്വേഷിക്കുന്നത്.

സ്വപ്നയുമായും കോൺസുലേറ്റുമായും തനിക്ക് ഔദ്യോഗിക ബന്ധം മാത്രമെയുള്ളുവെന്നാണ് മന്ത്രി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാൽ ഇത് പൂർണമായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *