Tuesday, January 7, 2025
Kerala

രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്

യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് ജലീൽ നൽകിയ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനമായി ആചരിക്കും. യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചും ഇന്ന് നടക്കും. ഇന്നലെ നടന്ന മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.. സ്വപ്‌ന സുരേഷ് ഉൾപ്പെടെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള മന്ത്രിയുടെ പരിചയവും പരിശോധിക്കും.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനമായി ആചരിക്കും. യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചും ഇന്ന് നടക്കും. ഇന്നലെ നടന്ന മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *