Monday, January 6, 2025
Kerala

റംസിയുടെ ആത്മഹത്യ, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി കൊണ്ട് സിറ്റി പോലിസ് കമ്മിഷണര്‍ ടി.നാരായണന്‍ ഉത്തരവിട്ടു. റംസിയുമായി പത്ത് വര്‍ഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി ഇതിനിടെ ഇയാളില്‍ നിന്നും ഗര്‍ഭണിയാവുകയും പിന്നീട് ഗര്‍ഭച്ഛിദ്രം ചെയ്തു. എന്നാല്‍ സമീപ കാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധനത്തില്‍ പിന്മാറുകയും യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു

സീരിയല്‍ നടി ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പോലിസിന്റെ കസ്റ്റഡിയിലാണ്. മൂന്നു മാസം ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. റംസിയുടെ ആത്മഹത്യയില്‍ വരന്റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പൊലിസ് അറിയിച്ചു. നിശ്ചയം കഴിഞ്ഞ ശേഷം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. റംസി അവസാനമായി ഹാരിസിയേും മാതാവിനേയും വിളിച്ച ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ ക്യാംപെയിന്‍ തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് 9 അംഗ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചു. ഇനി കേസ് ജില്ലാ ക്രൈബ്രാഞ്ച് ആകും അന്വേഷിക്കുക

Leave a Reply

Your email address will not be published. Required fields are marked *