ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയുടെ അകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കച്ചവട ആവശ്യങ്ങൾക്കായി വിനോദ് പണം കടമെടുത്തിരുന്നു. ലോക്ക് ഡൗൺ ആയതോടെ കട തുറക്കാനാകാത്ത പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.