കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു
കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ബംഗ്ലുരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട ഡ്രൈവറെയും യാത്രക്കാരെയും വീരാജ്‌പേട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവർ വൈകാതെ മരിച്ചു. കർണാടക സ്വദേശി സ്വാമിയാണ് മരിച്ചത്.