പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലാമറ്റത്താണ് സംഭവം. പാറപ്പുറത്തുകൂടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളുടെ മൃതദേഹം ഹാളിലും ബിജുവിന്റെയും അമ്പിളിയുടെതും കിടപ്പുമുറിയിലുമാണ് കണ്ടത്. ചിട്ടി നടത്തിപ്പിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.