മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തുകൽ സ്വദേശി സുധീഷാണ് മരിച്ചത്. 22 വയസ്സായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് അറിയുന്നു.