ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാദർ റെജി പാലക്കാടനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ ചികിത്സക്കെത്തിയ 22കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വൈദികന്റെ അറസ്റ്റ്. ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ് ഇയാൾ