ഇടുക്കി അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്(34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരനായ മനീഷാണ് കുത്തിയത്. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. സർവീസും സമയത്തെയും ചൊല്ലി വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു