വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ
വടകര താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. താലൂക്ക് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ച ആളാണിത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പിടിയിലായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ആന്ധ്ര സ്വദേശി സതീഷ് നാരായണനാണ്(37) പോലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിൽ ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു.
താലൂക്ക് ഓഫീസിന് സമീപത്ത് തീയിട്ട ശേഷം തീ ആളിപ്പടർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്. അതേസമയം അട്ടിമറി സാധ്യതയടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.