പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
എറണാകുളം പെരുമ്പാവൂർ ടൗണിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ സ്വദേശി ഉഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഇവരുമായി വഴക്കിട്ട ഒരാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ജ്യോതി ജംഗ്ഷൻ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഉഷയുടെ മൃതദേഹം കിടന്നത്. പെരുമ്പാവൂരിൽ ആക്രി പെറുക്കി വിൽക്കലായിരുന്നു ഉഷയുടെ ജോലി.