കോഴിക്കോട് വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ തീപിടുത്തം
കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്.
ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ വിഴുങ്ങിയ നിലയാണ്. ഓഫിസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു.
തൊട്ടടുത്തുള്ള സബ് ജയിലിലേക്കും ട്രഷറിയിലേക്കും തീ പടർന്നു. വടകരയിൽ നിന്നും നാദാപുരത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി തീയണക്കുകയാണ്. എങ്ങനെയാണ് അഗ്‌നിബാധ ഉണ്ടായതെന്ന് വ്യക്തമല്ല.