വടകര താലൂക്ക് ഓഫീസ് നാളെ മുതൽ പ്രവർത്തിക്കും
തീപിടുത്തത്തെ തുടർന്ന് നാശ നഷ്ടം നേരിട്ട വടകര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം നാളെ (ഡിസംബർ 20) മുതൽ താൽക്കാലികമായി അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിൽ ആരംഭിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങൾക്ക് നേരത്തെ നൽകിയിട്ടുളള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക് താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിലാണ് പ്രവർത്തിക്കുക. ഹെൽപ്പ് ഡെസ്കിൽ നേരിട്ടോ 0496 2513480 എന്ന ഫോൺ നമ്പറിലോ അന്വേഷണം നടത്താം. ഹെൽപ്പ് ഡെസ്ക് എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ പ്രവർത്തിക്കും. ഹെൽപ്പ് ഡെസ്കിൽ ലഭിക്കുന്ന പരാതികൾ അപ്പപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് കൈപ്പറ്റ് രശീതി നൽകും. ഇ ഫയലിൽ ഉൾപ്പെട്ട ഫയലുകളിലെ സംശയങ്ങൾക്ക് ഹെൽപ്പ് ഡെസ്കിൽ നിന്നും മറുപടി നൽകും.