Thursday, April 10, 2025
National

രാജ്യത്തെ ഒമിക്രോൺ ബാധ 100 കടന്നു; കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

 

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 101 ആയി. 11 സംസ്ഥാനങ്ങളിലാണ് ഇതിനോടകം ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 40 പേരും മഹാരാഷ്ട്രയിലെ മുംബൈയിലാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ മന്ത്രാലയത്തോട് ഒമിക്രോൺ വ്യാപനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്

ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം. ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് കേന്ദ്രം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

ബ്രിട്ടനിൽ ഇന്നലെ 93,045 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 111 പേർ കൂടി മരിച്ചതോടെ ബ്രിട്ടനിലെ ആകെ മരമം 1,47,000 ആയി.
 

Leave a Reply

Your email address will not be published. Required fields are marked *