ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങള്‍; ഇരുകൂട്ടരുടെയും ചര്‍ച്ച അപകടകരമെന്ന് എ.എ റഹീം
ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ എ റഹീം. രണ്ടു വർഗീയ ശക്തികളുടെ ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. ഇരുകൂട്ടരും ഒന്നിച്ചിരുന്നത് അപകടകാരമായ സൂചനയാണ്. രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞു. ആശയ സംവാദത്തിലൂടെ ആർ എസ് എസിനെ തിരുത്താമെന്നത് ജമാഅത്ത് ഇസ്ലാമിയുടെ വ്യാമോഹം. കൂടിക്കാഴ്ച്ചയെക്കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ പോലും അവർക്ക് ആകുന്നില്ല. ഇന്ത്യൻ മതനിരപേക്ഷതക്ക് ഭീഷണി ഉയർത്തുന്ന കൂടിക്കാഴ്ച്ചയാണെന്നും എ എ റഹീം പറഞ്ഞു.