അദാനിയുടെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണമില്ല, റെയ്‌ഡില്ല, എത്ര വിലകുറഞ്ഞ പകവീട്ടലാണിത്; എ എ റഹീം
ബിബിസി ഓഫീസുകളിലെ റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ എ റഹീം എം പി. ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
‘എന്നെ വിമർശിക്കാനുള്ള’ മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിത്. അദാനിയുടെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണമില്ല, റെയ്‌ഡില്ല, പ്രതികരണവുമില്ല. ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്‌ഡെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.