കണ്ണൂര്‍ കോടതി സമുച്ചയത്തിൻ്റെ നിര്‍മ്മാണ കരാര്‍ ഊരാളുങ്കലിന് നൽകിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ദില്ലി: കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. നിർമാണത്തിനു ക്വോട്ടേഷൻ നൽകിയ പി.എം മുഹമ്മദാലി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഏഴുനില കോടതി സമുച്ചയം ഊരാളുങ്കലിനു നൽകിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സ്വകാര്യ കോൺട്രാക്ടർമാരേക്കാളും ഉയർന്ന തുകയ്ക്ക് ക്വട്ടേഷൻ നൽകിയവർക്ക് നിർമാണ ചുമതല നൽകുന്നത് എങ്ങനെയെന്നു സുപ്രീംകോടതി ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു