അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ
അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി സൈതാലിക്കുട്ടിയാണ് (54) അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ ലോഡ്ജിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു അസം സ്വദേശികൾ താമസിച്ചിരുന്നത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.