11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
മുംബൈ കഞ്ചൂർമാർഗിൽ 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഫ്‌ളാറ്റിലെ സെക്യൂരിറ്റി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഫ്‌ളാറ്റിലെ താമസക്കാരിയായ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാത്രിയോടെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. പോക്‌സോ കേസ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.