കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിലെ മോഷണം; ക്രൈംബ്രാഞ്ച് സി.ഐക്കെതിരെ കുറ്റപത്രം
കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിലെ മോഷണം നടത്തിയ ക്രൈംബ്രാഞ്ച് സി.ഐക്ക് എതിരേ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ സിബിതോമസ് പ്രതിയായ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സിബി തോമസ് പേരൂർക്കട എസ്.ഐ ആയിരിക്കുമമ്പാഴാണ് സംഭവം. കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്ടിൽ നിന്ന് 56 പവൻ സ്വർണവും, 70,000രൂപയും കവർന്നുവെന്നാണ് കേസ്. രാമസ്വാമിയുടെ വീട്ടിന് കാവൽ നിന്നപ്പോഴാണ് പൊലീസ് കവർച്ച നടത്തിയത്. ക്രെംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിച്ചത്.